കൊച്ചി: അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിനു കൈമാറാന്‍ തമിഴ്നാടിനോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു. എം ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇങ്ങനെ കൈമാറിയാല്‍ ആനയെ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ പിന്നീട് തമിഴ്നാട് മേഖലയില്‍ നാശം വിതച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്പം ടൗണിലിറങ്ങി ഏറെ നാശനഷ്ടമുണ്ടാക്കിയ അരിക്കൊമ്പനെ കണ്ട് ഭയന്ന് ഓടിയവരില്‍ ഒരാള്‍ വീണു പരിക്കേറ്റു മരിച്ചു. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ ആനയെ മയക്കുവെടിവച്ചു പിടിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: