നരേന്ദ്രമോദി സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലേക്ക് നിരവധി പദ്ധതികളാണ് എത്തിച്ചത്. ആരോഗ്യ മേഖലയില്‍ മാത്രം അഞ്ചു പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം, പോഷന്‍ അഭിയാന്, ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) എന്നിവയാണ് പദ്ധതികള്‍.
ഏകദേശം 3000 കോടിയിലേറെ രൂപയാണ് ഈ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ മാത്രമായി കേരളത്തില്‍ എത്തിയത്. അര്‍ഹരായ നിരവധി ഗുണഭോക്തക്കളും പദ്ധതിയുടെ കീഴില്‍ ഉണ്ടായി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം), പുതുതായി ആരംഭിച്ച ദേശീയ നഗര ആരോഗ്യ ദൗത്യം (എന്‍യുഎച്ച്എം) എന്നിവ ഉള്‍പ്പെട്ടതാണ് ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം).
ഗ്രാമങ്ങളിലും നഗരങ്ങളിലും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തല്‍, പ്രത്യുല്പാദന-മാതൃനവജാത ശിശുക്കളുടെയും കൗമാരക്കാരുടെയും ആരോഗ്യം (ആര്എംഎന്സിഎച്ച്+എ), സാംക്രമികവും സാംക്രമികേതര രോഗങ്ങളുടെ ഉന്മൂലനം എന്നീ ലക്ഷ്യങ്ങളോടെയാണ് നാഷ്ണന്‍ ഹെല്‍ത്ത് മിഷന് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 836.14 കോടിരൂപയും, 2020-21ല്‍ 728.22 കോടിയും, 2021-22ല്‍ 771.47 കോടിരൂപയുമാണ് ലഭിച്ചത്.
എന്‍എച്ച്എമ്മിന്റെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് ഇപ്രകാരം:
Years |
Central Grant for NHM(Rural) (incrores) |
Central Grant for NHM (Urban) (in crores) |
2019-2020 |
₹ 814.36 |
₹21.78 |
2020-2021 |
₹ 766.56 |
₹21.66 |
2021-2022 |
₹ 757.55 |
₹13.92 |
ഇന്ത്യയിലെ പോഷകാഹാരക്കുറവ് ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനായി 2018 മാര്‍ച്ചിലാണ് പോഷന്‍ അഭിയാന് ആരംഭിച്ചത്. ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും എന്നീവരിലെ പോഷകാഹാരക്കുറവ് തടയുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23 വര്‍ഷത്തേക്ക് മാത്രം അനുവദിച്ച ഫണ്ട് 167.37 കോടി രൂപയാണ്. 439.5 കോടിരൂപയാണ് ഈ പദ്ധതിക്ക് മാത്രമായി കേരളത്തിന് അനുവദിച്ചത്.
Year |
Amount (in crores) |
2017-18 |
₹12.73 |
2018-19 |
₹64.91 |
2019-20 |
nil |
2021-22 |
₹104.4 |
2022-23 |
₹167.37 |
ദേശീയ ആരോഗ്യ നയം 2017ന്റെ ഭാഗമായി നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൊന്നാണ് ആയുഷ്മാന്‍ ഭാരത്. ഇന്ത്യയിലെ പൗരന്മാര്ക്കായി നടപ്പിലാക്കിയ സമഗ്ര ആരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. കേരളത്തില്‍ മൊത്തം 72 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതുവഴി ഏകദേശം 2000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുകയും ചെയ്തു.
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍സ് (എച്ച്ഡബ്ല്യുസി) ഘടകത്തിന് കീഴില്‍, സാര്‍വത്രികവും ഉപയോക്താക്കള്‍ക്ക് സൗജന്യവുമായ സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കാനും സമൂഹത്തോട് കൂടുതല്‍ അടുപ്പമുള്ള വിപുലമായ സേവനങ്ങള്‍ നല്‍കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023 ഡിസംബര്‍ വരെ 5,435 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാണ് ഈ പദ്ധതിക്ക് കീഴില്‍ കേരളത്തില്‍ സ്ഥാപിച്ചത്.
സ്പെഷ്യല്‍ സ്റ്റോറുകള്‍ വഴി സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി). 2015 മാര്‍ച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്താണ് ഇത് പുനരാരംഭിച്ചത്, നിലവില്‍ കേരളത്തില്‍ 974 പ്രവര്‍ത്തനക്ഷമമായ പിഎംബിജെപി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിനു പുറമെ കൊവിഡ് മഹാമാരി മുതലായ പ്രതിസന്ധികളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വലിയ പിന്തുണയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: