പാലക്കാട്: പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും സ്വാധീനമില്ലാതെ കഴിയുന്ന സുമയുടെ കടലാസ് പേനകളില്‍ അതിജീവനത്തിന്റെ വിത്തുകളാണുള്ളത്. ജന്മനാല്‍ പോളിയോ ബാധിച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ വീല്‍ചെയറില്‍ കഴിയുന്ന സുമയുടെ കടലാസ് പേനകള്‍ വാങ്ങുമ്പോള്‍, അതൊരു ജീവിതത്തിനു പ്രതീക്ഷ പകരലാണ്. കാവശ്ശേരി പാടൂര്‍ നടക്കാവ് പള്ളത്ത് വീട്ടില്‍ വാസു-കമലം ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് സുമമോള്‍. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍.
കമ്പനി റീഫില്‍ ഉപയോഗിച്ചും പലതരം വര്‍ണ്ണപേപ്പറുകള്‍ ഉപയോഗിച്ചുമാണ് പേനകള്‍ നിര്‍മിച്ചു നല്‍കുന്നത് ഓരോ പേനക്കുള്ളിലും വിത്തുകൂടി വച്ചിട്ടുണ്ട്.ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ പേപ്പര്‍ മണ്ണില്‍ ദ്രവിക്കുകയും അതിനകത്തെ വിത്ത് മുളച്ച് ഒരു തൈ ഉണ്ടായി പ്രകൃതിയെ പച്ചപ്പണിയിപ്പിക്കുകയും ചെയ്യുന്നു. പേനയില്‍ സ്ഥാപനത്തിന്റെയും,വ്യക്തികളുടെയും,
വിവാഹ ആശംസകളുടെയും, പരസ്യമാറ്ററും സ്റ്റിക്കറായി പതിച്ച് നല്‍കുന്നുമുണ്ട്. സംസ്ഥാന പാരാലിംബിക് അതിലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, റൈഫില്‍ ഷൂട്ടിങ് എന്നിവയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയാണ് സുമ. ഭര്‍ത്താവ് അനിലിന് കൂലിപണിയാണ്. പ്ലസ് ടു തുല്യതാ പഠനത്തിനിടെയാണ് അനില്‍ സുമയെ പരിചയപ്പെടുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ച പിന്നീട് രണ്ടുപേരെയും ഇണയും തുണയുമാക്കി. താമസിക്കാന്‍ സ്വന്തമായി വീടുംസ്ഥലവുമില്ലാത്ത സുമ ഇച്ഛാശക്തി കൊണ്ട് പരിമിതിയെ മറികടക്കുകയാണ്. പേനകള്‍ ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 9526189874
പ്രതികരിക്കാൻ ഇവിടെ എഴുതുക: