മാവുങ്കാല്‍: നിരവധി ബസുകള്‍ കടന്ന് പോകുന്ന മാവുങ്കാലില്‍ ബസ് ബെ യഥാര്‍ഥ്യമാക്കണമെന്ന് ബിജെപി പള്ളോട്ട് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു.പള്ളോട്ട് ജാന്‍സി ക്ലബ് പരിസരത്ത് നടന്ന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബല്‍റാം അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം കേശവന് മുഖ്യപ്രഭാഷണം നടത്തി.കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പ്രശാന്ത് സൗത്ത്, ജന.സെക്രട്ടറി പി.പദ്മനാഭന്, ജില്ലാ കമ്മറ്റി അംഗം തമ്പാന് കാശി,അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പ്രദീപ്കുമാര്‍, സെക്രട്ടറി പ്രസാദ് മിഥില, മണ്ഡലം സെക്രട്ടറിമാരായ എ.കെ.സുരേഷ്, ഉണ്ണി അപ്പാട്ടിവളപ്പ്,വാര്‍ഡ് മെമ്പര്‍ പി.സുനിത,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു, നിധീഷ് സ്വാഗതവും അനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: