ന്യൂദൽഹി: രാജ്യതലസ്ഥാനത്ത് 16കാരിയെ ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ 20 കാരനായ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഷഹബാദ് ഡയറി പ്രദേശത്താണ് സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സാഹില്‍ എന്ന യുവാവിനെ പൊലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവാവ് പെണ്‍കുട്ടിയെ ഇരുപതിലധികം തവണ കുത്തിയെന്നും എന്നാല്‍ കണ്ടുനിന്നവര്‍ ഇടപെട്ടില്ലെന്നുമാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: