കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിലെ വ്യാജ പ്രചരണത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടെന്നും ഇത് എന്‍ഐഎ അന്വേഷിക്കണമെന്നും പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍. പ്രൊഫ. മധു കിഷ്വാര്‍ എഴുതിയ ‘ദ് ഗേള്‍ ഫ്രം കത്വ: എ സാക്രിഫിഷ്യന്‍ വിക്ടിം ഓഫ് ഘാസ്വാ-ഇ-ഹിന്ദ്’ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ധര്‍മ്മ രക്ഷാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടി.ജി. മോഹന്‍ദാസ് പുസ്തകം പ്രകാശനം ചെയ്തു. സംവിധായകന്‍ രാമസിംഹന്‍, ഡോ. ഭാര്‍ഗവറാം, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, രജ്ഞിത് ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം. മൂന്നു ഭാഗങ്ങളിലായുള്ള പുസ്തകം കണ്ടെത്തുന്നത് എഫ്ഐആര്‍, ആദ്യ കുറ്റപത്രം, തിരുത്തിയ കുറ്റപത്രം, കോടതിവിധി അടക്കം സകലതും കൃത്രിമമാണെന്നാണ്. വിധി പറഞ്ഞ ജമ്മു സെഷന്‍സ് ജഡ്ജിന്റെ അയോഗ്യത ചൂണ്ടിക്കാട്ടി, വിധി പറച്ചിലില്‍ ബാഹ്യ സ്വാധീനമുണ്ടായിട്ടുണ്ടെന്നുവരെ കിഷ്വാര്‍ 640 പേജുള്ള പുസ്തകത്തില്‍ സ്ഥാപിക്കുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ പേരുപറഞ്ഞ്, അവര്‍ പ്രചരിപ്പിച്ച വ്യാജങ്ങള്‍ അക്കമിട്ട് നിരത്തുന്നു. മാധ്യമ സ്ഥാപനങ്ങളേയും വ്യക്തികളേയും പേരെടുത്ത് പറഞ്ഞ് വ്യാജന്മാരെന്നു വിളിച്ചിട്ടും അവരാരും പുസ്‌കത്തിനെതിരേ നിയമനടപടിക്ക് തയാറാകാത്തത് എന്തുകൊണ്ടാണെന്ന് പ്രൊഫ. കിഷ്വാര്‍ ചോദിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി പറയുന്നില്ല, മുഖത്ത് കല്ലുകൊണ്ടിടിച്ചതായി ഇല്ല, ശരീരത്തില്‍ ഷോക്കേല്‍പ്പിക്കുകയോ കടിച്ച് മുറിവേല്‍പ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരെയും അറസ്റ്റ് ചെയ്ത ഒരാളെയും കേസുമായി ഒരുതരത്തിലും ബന്ധിപ്പിക്കാനാവുന്നില്ല. സ്ഥലം സന്ദര്‍ശിച്ച് സാഹചര്യത്തെളിവുകള്‍ കേസിനെതിരായി നിരത്തുന്നു. സംഭവത്തില്‍ ആദ്യം വ്യാജ പ്രചരണം നടത്തിയത് ജമ്മു കശ്്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്്തി മുഹമ്മദാണ്, പ്രൊഫ. കിഷ്വാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: