Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ആദ്യകടമ്പ കട്ടിയായി സിറ്റ്‌സിപ്പാസ്; അനായാസം അരൈന, മെര്‍ട്ടെന്‍സ്

ഫ്രഞ്ച് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ട് ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസിന് കടുകട്ടിയായി. 452-ാം റാങ്കിലുള്ള യിറി വെസെലിയോട് നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജയിച്ചുകയറിയത്. വനിതാ സിംഗിള്‍സില്‍ കളിക്കാനിറങ്ങിയ അരൈന സബലെങ്കയും എലിസെ മെര്‍ട്ടെന്‍സും അനായാസം രണ്ടാം റൗണ്ടിലേത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 10:46 pm IST
inSports

പാരിസ്: ഫ്രഞ്ച് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ട് ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസിന് കടുകട്ടിയായി. 452-ാം റാങ്കിലുള്ള യിറി വെസെലിയോട് നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജയിച്ചുകയറിയത്. വനിതാ സിംഗിള്‍സില്‍ കളിക്കാനിറങ്ങിയ അരൈന സബലെങ്കയും എലിസെ മെര്‍ട്ടെന്‍സും അനായാസം രണ്ടാം റൗണ്ടിലേത്തി.

ആദ്യ സെറ്റ് സിറ്റ്‌സിപ്പാസ് 7-5ന് പിടിച്ചെടുത്തപ്പോള്‍ തന്നെ പന്തികേട് തോന്നിയിരുന്നു. പിന്നെ കളിയിലുടനീളം അത് പ്രകടമായി. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കൂടിയായ ഗ്രീക്ക് താരം സിറ്റ്‌സിപ്പാസ് നന്നേ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. നാലാം സെറ്റില്‍ ടൈബ്രേക്കറിലൂടെയാണ് ഗ്രീക്ക് താരം ആദ്യകടമ്പ കടന്നത്. ടൈബ്രേക്കര്‍ സെറ്റ് 9-7 വരെ നീണ്ടത് തന്നെ ചെക്ക് താരം യിറി വെസെലിയുടെ പോരാട്ട വീര്യം വ്യക്തമാക്കുന്നു. സ്‌കോര്‍: 75, 63, 46, 76(97).

വനിതാ സിംഗിള്‍സില്‍ ഇറങ്ങിയ ലോക രണ്ടാം നമ്പര്‍ താരം അരൈന സബലെങ്ക അര്‍ഹിച്ച വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് കുതിച്ചു. യുക്രൈന്‍ താരം മാര്‍ത്ത കോസ്ട്യൂക്കിനെയാണ് ബെലാറൂസിയന്‍ താരം അരൈന തോല്‍പ്പിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ താരം ഇരൈന ഷിമാനോവിച്ചിനെ നേരിടും. സ്‌കോര്‍: 63, 62.

മറ്റൊരു വനിതാ സിംഗിള്‍സ് മത്സരത്തില്‍ ബെല്‍ജിയന്‍ താരം എലിസെ മെര്‍ട്ടെന്‍സ് സ്ലോവാക്യന്‍താരം വിക്ടോറിയ ഹൃങ്കാകോവയെ നിഷ്പ്രഭയാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. തീര്‍ത്തും അനായാസമാണ് മെര്‍ട്ടെന്‍സ് ആദ്യ റൗണ്ട് മത്സരം വിജയിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-1, 6-4.

മറ്റ് ആദ്യ റൗണ്ട് മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. കനേഡിയന്‍ താരവും മുന്‍ ഗ്രാന്‍ഡ് സ്‌ലാം ജേത്രിയുമായ ലെയ്‌ലാ ഫെര്‍ണാണ്ടസ് അടക്കമുള്ള താരങ്ങള്‍ മത്സരരംഗത്തുണ്ട്. പുരുഷ സിംഗിള്‍സില്‍ റഷ്യന്‍ താരം കാരെന്‍ ഖച്ചനോവ് അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ആദ്യ മത്സരം ജയിച്ചത്. കോന്‍സ്റ്റന്റ് ലിസ്റ്റിയേന്‍ ആയിരുന്നു എതിരാളി. ആദ്യ രണ്ട് സെറ്റുകള്‍ കീഴടങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവിലൂടെയാണ് ഖച്ചനോവ് കളി പിടിച്ചെടുത്തത്. സ്‌കോര്‍: 3-6, 1-6, 6-2, 6-1, 6-3.

അമേരിക്കന്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയ പുരുഷ സിംഗിള്‍സില്‍ മക്കെന്‍സി മക്‌ഡൊണാള്‍ഡിനെ സെബാസ്റ്റ്യന്‍ കോര്‍ഡ തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 7-5, 6-4. രണ്ടാം റൗണ്ടില്‍ ബുധനാഴ്ച ഓസ്‌ട്രേലിയന്‍ താരം സെബാസ്റ്റ്യന്‍ ഓഫ്‌നര്‍ ആണ് ഖോര്‍ഡയുടെ എതിരാളി.

Tags: ടെന്നിസ്സ്ഫ്രഞ്ച് ഓപ്പണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.