ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനുള്ള നാല് കൂറ്റന്‍ വാർപ്പുകൾ മാന്നാറിൽ ഒരുങ്ങി. പൂര്‍ണ്ണമായും വെങ്കലത്തിലാണ് ഈ വാര്‍പ്പ് നിര്‍മ്മിച്ചിരിക്കുന്നത്.2,400 കിലോ തൂക്കം വരും ഈഭീമന്‍ ഉരുളിയ്‌ക്ക്. അടുത്ത ആഴ്ച ഇത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.
മാന്നാർ കുരട്ടിക്കാട് അരുണോദയത്തിൽ ശിവാനന്ദനാചാരിയുടെ മേൽനോട്ടത്തിലാണ് വാർപ്പുകളുടെ നിർമ്മാണം. ശിവാനന്ദാ ഹാൻഡി ക്രാഫ്റ്റിലെ ശിൽപികളുടെ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് 2,400 മുതൽ 2,500 വരെ തൂക്കമുള്ള നാല് വാർപ്പുകൾ.
ഇതിന് പുറമേ 12 വാര്‍പ്പുകള്‍ കൂടി ഇവിടെ തയ്യാറാവുന്നുണ്ട്. 750 കിലോഗ്രാം ഭാരമുള്ള രണ്ട് വാർപ്പും, 500 കിലോഗ്രാം ഭാരമുള്ള രണ്ട് വാർപ്പും, 200 കിലോഗ്രാം ഭാരമുള്ള നാല് വാർപ്പുകളും ആണ് തയ്യാറാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉപയോഗശൂന്യമായ പഴയ വെങ്കല്‍ വാർപ്പുകൾ ഉടച്ച് ഉരുക്കിയാണ് മൂന്ന് മാസം കൊണ്ട് പതിനഞ്ച് തൊഴിലാളികൾ ചേർന്ന് കൂറ്റൻ വാർപ്പുകൾ പണി കഴിപ്പിച്ചത്.
നാലാമത്തെ വാർപ്പിന്റെ നിർമ്മാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. വലിയ ക്രെയിനുകളുടെ സഹായത്തോടെയാണ് പത്തടി താഴ്ചയുള്ള വലിയ കുഴിയിൽ നിന്ന് വാർപ്പുകൾ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: