ന്യൂദല്‍ഹി : നിതി ആയോഗ് ഭരണ സമിതിയുടെ എട്ടാമത് യോഗം ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനിയിലുള്ള പുതിയ കണ്വെന്ഷന് സെന്ററില്‍ നടക്കുന്നു. വികസിത് ഭാരത് @ 2047: ടീം ഇന്ത്യയുടെ പങ്ക് എന്ന വിഷയത്തിനാണ് യോഗം ഊന്നല്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ ഊന്നല്‍, അടിസ്ഥാന സൗകര്യം , നിക്ഷേപം, വനിതാ ശാക്തീകരണം, ആരോഗ്യം, പോഷകാഹാരം, നൈപുണ്യ വികസനം, മേഖലാ വികസനത്തിനും സാമൂഹിക അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടിയുള്ള ഗതി ശക്തി എന്നിവ ഉള്‍പ്പെടുന്ന മറ്റ് ഏഴ് പ്രധാന വിഷയങ്ങളുംയോഗം ചര്‍ച്ച ചെയ്യും. വൈകിട്ട് പ്രധാനമന്ത്രിയുടെ സമാപന പ്രസംഗത്തോടെ യോഗം സമാപിക്കും.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്.ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും നിതി ആയോഗ് ഉപാധ്യക്ഷനും അംഗങ്ങളും സംബന്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: