തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ പീഡനശ്രമം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 10ന് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അതിക്രമമുണ്ടായത്.
ഇയാള്‍ നിരന്തരം ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതിയെ പിടികൂടി നെയ്യാറ്റിൻകര പോലീസിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: