Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടിയായി എന്‍ഡിഎ സംയുക്ത പ്രസ്താവന: ‘ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ മറക്കില്ല’

ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാംഗ്മ തുടങ്ങി 13 പാര്‍ട്ടികളില്‍പെട്ടവരാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
May 26, 2023, 05:00 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ജനാധിപത്യ സഖ്യം-എന്‍ഡിഎ. ബിജെപിയും സഖ്യത്തിലുള്‍പ്പെടുന്ന മറ്റുപാര്‍ട്ടികളും പ്രതിപക്ഷത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ  നേതാവുമായ ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രിയും  എന്‍പിപി  നേതാവുമായ കോണ്‍റാഡ് സാംഗ്മ തുടങ്ങി 13 പാര്‍ട്ടികളില്‍പെട്ടവരാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അപമാനിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ മറക്കില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം അനാദരവ് മാത്രമല്ല. മഹത്തായ രാജ്യത്തിന്റെ ജനാധിപത്യ ധാര്‍മികതയ്‌ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള നഗ്നമായ അവഹേളനവുമാണ്. പാര്‍ലമെന്റ് പവിത്രമായ സ്ഥാപനമാണ്, നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പാണ്, നമ്മുടെ പൗരന്മാരുടെ ജീവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന തീരുമാനങ്ങളുടെ പ്രഭവകേന്ദ്രമാണ്.  

ഈ സ്ഥാപനത്തോടുള്ള നഗ്നമായ അനാദരവ് ബൗദ്ധിക പാപ്പരത്തത്തെ മാത്രമല്ല, ജനാധിപത്യത്തിന്റെ സത്തയെ അലോസരപ്പെടുത്തുന്ന അവഹേളനവുമാണ്, പ്രസ്താവനയില്‍ പറയുന്നു.

പാര്‍ലമെന്ററി മര്യാദയെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പ്രസംഗിക്കാനുള്ള അവകാശം അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ലെന്ന് പ്രസ്താവന പറയുന്നു. അവരുടെ കാപട്യത്തിന് അതിരുകളില്ല. രാഷ്‌ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക ജിഎസ്ടി സെഷന്‍ അവര്‍ ബഹിഷ്‌കരിച്ചു.  

അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിച്ച ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാംനാഥ് കോവിന്ദിന് വൈകിയാണ് അവര്‍ ആശംസ അറിയിച്ചത്. നിലവിലെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനോടും അനാദരവ് തുടരുകയാണ്. അവരുടെ സ്ഥാനാര്‍ത്ഥിത്വത്തോട് കാണിച്ച കടുത്ത എതിര്‍പ്പ് നമ്മുടെ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ടവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്ക് നിസാരമായ പരിഗണനയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുകയും നിര്‍ണായക നിയമനിര്‍മാണ സമയത്ത് വാക്കൗട്ട് നടത്തുകയും ചെയ്യുന്നു. ഈ ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയകളോടുള്ള അവരുടെ അവഗണനയുടെ മറ്റൊരു ഭാഗം മാത്രമാണ്.  

മഹാത്മാഗാന്ധി, സര്‍ദാര്‍വല്ലഭ്ഭായ് പട്ടേല്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, തുടങ്ങിയ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് കളങ്കമാണ് പ്രതിപക്ഷത്തിന്റെ നടപടികള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ തീരുമാനം  പുനഃപരിശോധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ(എന്‍ഡിപിപി), സിക്കിം മുഖ്യമന്ത്രി പ്രേം  സിങ് തമാങ് (എസ്‌കെഎം), മിസോറാം മുഖ്യമന്ത്രി സോറംതങ്ങ(എംഎന്‍എഫ്), ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ട്യാല (ജെജെപി),  കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് (ആര്‍എല്‍ജെപി), കേന്ദ്രമന്ത്രി അനുപ്രിയാ പട്ടേല്‍ (അപ്നാദള്‍-എസ്), ജി.കെ. വാസന്‍ എംപി (ടിഎംസി), തമിഴ്നാട് പ്രതിപക്ഷനേതാവ് ഇ. പളനിസാമി (എഐഎഡിഎംകെ), ദേവനാഥന്‍ (ഐഎം കെഎംകെ), സുദേഷ് മഹതോ (എജെഎസ്യു) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച മറ്റുപാര്‍ട്ടി നേതാക്കള്‍.

Tags: NDAപുതിയ പാര്‍ലമെന്‍റ് മന്ദിരംnarendramodibjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

Kerala

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

പുതിയ വാര്‍ത്തകള്‍

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies