Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് ‘ജപ്പാന്‍’ ടീസര്‍ എത്തി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 05:45 pm IST
in Kerala

നടന്‍ കാര്‍ത്തിയുടെ 25മത്തെ സിനിമയായ ജപ്പാന്റെ ടീസര്‍ താരത്തിന്റെ ജന്‍മദിനം പ്രമാണിച്ച് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടു.

‘ആരാണു ജപ്പാന്‍ ? അവന് കുംബസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ്.’ എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്.

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ജപ്പാന്‍’. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാന്‍’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവടു വെക്കുകയാണ്. അല്ലു അര്‍ജുന്റെ ‘ പുഷ്പ ‘ യില്‍ ‘ മംഗളം സീനു ‘ എന്ന വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനില്‍ എന്നതും ശ്രദ്ധേയമാണ്. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകന്‍ വിജയ് മില്‍ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍.

സി. കെ.അജയ് കുമാറാണ് പി.ആര്‍.ഒ. ജീ.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. അനല്‍ അരസ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു. സംവിധായകന്‍ രാജു മുരുകന്‍  കാര്‍ത്തി  ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാന്‍ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളത്തിലുമാണ് ‘ജപ്പാന്‍’ ചിത്രീകരിക്കുന്നത്. ദീപാവലിക്ക് ‘ജപ്പാന്‍’ റിലീസ് ചെയ്യും.

Tags: ജപ്പാന്‍സിനിമാരംഗംകാര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

Entertainment

എന്താണ് സമാറ, ആരാണ് ആന്റണി? ഉത്തരം നാളെ!; നിഗൂഢതകള്‍ ഒളിപ്പിച്ച റഹ്മാന്‍ ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.