ലക്നൗ :ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസിന് ഉത്തര്‍പ്രദേശില്‍ തുടക്കമായി. ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ കബഡി മത്സരങ്ങളോടെയാണ് ഗെയിംസിന് തുടക്കമായത്.
നാളെ ലക്നൗവില്‍ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി പങ്കെടുക്കും.കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പരിപാടി ഗംഭീരമാക്കാനും കായിക മേഖലയില്‍ ഉത്തര്‍പ്രദേശിന്റെ തനതായ പ്രതിച്ഛായ സൃഷ്ടിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
അതേസമയം, ദേശീയ അന്തര്‍ദേശീയ താരങ്ങളുടെ സാന്നിധ്യത്തില്‍ കബഡിയുടെ ലീഗ് മത്സരങ്ങള്‍ ഇന്നലെ വൈകിട്ട് ആരംഭിച്ചു. വിവിധ സര്‍വകലാശാലകളില്‍ നിന്നായി 15 ടീമുകളാണ് പങ്കെടുക്കുന്നത്. ബാസ്ക്കറ്റ്ബോള്‍, ഭാരോദ്വഹനം, ബോക്സിംഗ്, കബഡി എന്നിവയില്‍ വിവിധ സര്‍വകലാശാലകളില്‍ നിന്നായി 1200-ഓളം കളിക്കാര്‍ പങ്കെടുക്കുന്നു.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അടുത്ത മാസം മൂന്ന് വരെ തുടരും. സമാപന ചടങ്ങ് വാരാണസിയില്‍ നടക്കും. ഗൗതം ബുദ്ധ നഗര്‍, ലക്നൗ, ഗോരഖ്പൂര്‍, വാരാണസി എന്നീ നാല് സ്ഥലങ്ങളിലാണ് ഗെയിംസ് സംഘടിപ്പിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: