ന്യൂദല്‍ഹി: കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗസമിതി രൂപീകരിച്ച് ദേശീയ വനിതാകമ്മീഷന്. ചെയര്‍പേഴ്സണ്‍ രേഖാശര്‍മ്മയുടെ നേതൃത്വത്തിലുള്ള രണ്ടംഗസമിതിയാണ് കമ്മീഷന് രൂപീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി ഉടന്‍ കേരളത്തിലെത്തും.
അന്വേഷണമാവശ്യപ്പെട്ട് ഡോ. വന്ദനാദാസിന്റെ മാതാപിതാക്കള്‍ കമ്മീഷനെ സമീപിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെയ് 10ന് രാത്രിയില്‍ ജോലിയ്ക്കിടയില്‍ ആണ് ഹൗസര്‍ജനായ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജോലിക്കിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപെട്ട ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചത്. അന്തരിച്ച യുവഡോക്ടറുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചിലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: