മാഡ്രിഡ് : സ്പാനിഷ് ലാ ലീഗയില്‍ നിര്‍ണായക ജയവുമായി വലന്‍സിയ. തരം താഴ്ത്തല്‍ ഒഴിവാക്കാനുള്ള പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.
പന്ത് കൈവശം വയ്ക്കുന്നതില്‍ ആധിപത്യം പുലര്‍ത്തിയത് റയലാണെങ്കിലും അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു. മത്സരത്തില്‍ 33 ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്.ഡീഗോ ലോപസ് ആണ് ക്ലബിനായി ആദ്യ ഗോള്‍ നേടി വലന്‍സിയക്ക് നിര്‍ണായക ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ താരങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക് പോര് നടന്നു. തന്നെ ഫൗള്‍ ചെയ്ത താരങ്ങളോടും അധിക്ഷേപങ്ങള്‍ തുടര്‍ന്ന കാണികളോടും വിനീഷ്യസ് കയര്‍ത്തു. തുടര്‍ന്ന് വലന്‍സിയ ഗോള്‍ കീപ്പറുടെ മുഖത്ത് തള്ളിയ വിനീഷ്യസ് ജൂനിയറിനെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി. വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപം നടത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. വിനീഷ്യസിന്റെ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡ് ആണ് ഇത്. ജയത്തോടെ വലന്‍സിയ 13 സ്ഥാനത്തേക്ക് ഉയര്‍ന്നു.
പരാജയത്തോടെ അത്ലറ്റികോ മാഡ്രിഡിന് പിറകില്‍ റയല്‍ മൂന്നാം സ്ഥാനത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: