മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദീനെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
യുവതി പോലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളാഞ്ചേരിയിലെത്തിയപ്പോള്‍ പോലീസ് ബസ് നിര്‍ത്തി ഇയാളെ പിടികൂടുകയായിരുന്നു. യുവതിയില്‍ നിന്നും പോലീസ് പരാതി എഴുതി വാങ്ങി. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയാണ് യുവാവിന്റെ ശല്യം ആരംഭിച്ചതെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.
എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവില്‍ യുവാവ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലാണുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: