Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേലയും കൂലിയുമില്ല; കയര്‍പിരി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍; നോക്കുകുത്തിയായി സംസ്ഥാന സര്‍ക്കാര്‍

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 11:46 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ മേഖലയും, കയര്‍പിരി സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായി. പൊതുമേഖലാ സ്ഥാപനമായ കയര്‍ഫെഡിന്റെ സംഭരണം നിലച്ചതോടെ കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനം നിശ്ചലം.

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

സംസ്ഥാനത്തെ 700ലധികം സംഘങ്ങളില്‍ നിന്നായി കയര്‍ഫെഡിന്റെ ഇരുപതോളം ഗോഡൗണുകളില്‍ 30 കോടിയോളം രൂപയുടെ കയര്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇതോടെയാണ് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയത്. സംസ്ഥാനത്ത് സംഭരിക്കുന്ന കയറിന്റെ 40 ശതമാനവും കായംകുളം കയര്‍ പ്രോജക്ടിലെ സംഘങ്ങളില്‍ നിന്നാണ്. 110 സംഘങ്ങളാണ് കായംകുളം കയര്‍ പ്രോജക്ടിലുള്ളത്. ചിറയിന്‍കീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോര്‍ത്ത് പറവൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി പ്രോജക്ടുകളിലായി 80,000 കയര്‍പിരി തൊഴിലാളികളും ഉത്പാദന മേഖലയില്‍ 20,000 തൊഴിലാളികളും പണിയെടുക്കുന്നു.

കയര്‍ കെട്ടിക്കിടക്കുന്നതില്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ കയര്‍ കേരളയില്‍ ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കയര്‍ വകുപ്പ് പരാജയപ്പെട്ടതാണ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.

കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വില കൃത്യമായി നല്കുകയും, കയര്‍സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കയര്‍ സംഭരിക്കുകയും ചെയ്താല്‍ മാത്രമെ കയര്‍പിരി തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയു. എന്നാല്‍ ഇടതു സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇടതുപക്ഷത്തിന് ഇപ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള തൊഴില്‍ മേഖലയാണിത്. കയര്‍ മന്ത്രിക്കും വകുപ്പിനുമെതിരെ ഗത്യന്തരമില്ലാതെ സിപിഐക്കും, എഐടിയുസിക്കും പോലും പരസ്യമായി രംഗത്ത് വരേണ്ടി വന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലം മുതലാണ് കയര്‍ മേഖല കടുത്ത അവഗണന നേരിട്ടു തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

ആലപ്പുഴ ജില്ലയില്‍ മാത്രം ഏതാനും മാസങ്ങള്‍ക്കിടെ കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നു തൊഴിലാളികളാണ് വേലയും കൂലിയുമില്ലാതെ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, പരമ്പരാഗത കയര്‍ത്തൊഴിലാളികളുടെ കൂലി കൊടുക്കാനുള്ള ദയ എങ്കിലും കാണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Tags: keralaകേരള സര്‍ക്കാര്‍coircoir corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.