ന്യൂദല്‍ഹി : കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് സി യു ഇ ടി (യു ജി) 2023 രാജ്യത്തുടനീളം ഇന്ന് മുതല്‍ ആരംഭിച്ചു. രാജ്യത്തെ 295 നഗരങ്ങളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 14 ലക്ഷത്തി 99 ആയിരം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷ നടയത്തുന്നത്.
ഇന്ന് മുതല്‍ 24 വരെയാണ് പരീക്ഷ. പരീക്ഷകള്‍ക്കുള്ള പ്രവേശന കാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിരുന്നു.അപേക്ഷകര്‍ക്ക് അപേക്ഷ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുളള സൗകര്യം ഒരുക്കിയിരുന്നു.
മണിപ്പൂരിലെ ക്രമസമാധാന പ്രശ്നങ്ങള്‍ കാരണം പരീക്ഷ ഈ മാസം 29 ലേക്ക് മാറ്റി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായതിനാല്‍ ഈ മാസം 26 മുതല്‍ ജമ്മു കശ്മീരില്‍ പ്രവേശന പരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: