റായ് പൂര്‍: ഛത്തീസ്ഗഡിലെ ഒരു ഗോത്ര സമൂഹത്തിന്റെ പ്രധാന ഭാഷയായ ഗോണ്ടിയില്‍ ആകാശവാണി വാര്‍ത്താ പ്രക്ഷേപണം ആരംഭിക്കുന്നു.ഛത്തീസ്ഗഡ് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ ഇന്ന് വൈകുന്നേരം റായ്പൂരില്‍ ഓണ്‍ലൈനായി വാര്‍ത്താ പ്രക്ഷേപണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രസാര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഭാരതി ഗൗരവ് ദ്വിവേദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്യും. റായ്പൂരിലെ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഡോ.വസുധ ഗുപ്തയും പങ്കെടുക്കും.
ഗോണ്ടി ഭാഷയിലുള്ള ഈ പ്രതിവാര വാര്‍ത്താ പ്രക്ഷേപണം എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6.30ന് പ്രക്ഷേപണം ചെയ്യും. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയുടെ ആസ്ഥാനമായ ജഗദല്‍പൂര്‍ ആകാശവാണി കേന്ദ്രത്തില്‍ നിന്നാണ് ഇത് പ്രക്ഷേപണം ചെയ്യുക. ബസ്തര്‍ മേഖലയിലെ ഏഴ് ജില്ലകളിലും ഈ വാര്‍ത്ത കേള്‍ക്കാം.
കഴിഞ്ഞ മാര്‍ച്ചില്‍ ബസ്തര്‍ മേഖലയില്‍ ഗോത്രഭാഷയായ ഹല്‍ബിയില്‍ ആകാശവാണി പ്രതിവാര വാര്‍ത്താ പ്രക്ഷേപണം ആരംഭിച്ചിരുന്നു. ഈ പ്രതിവാര വാര്‍ത്താ പ്രക്ഷേപണം മാര്‍ച്ച് 25 ന് ജഗദല്‍പൂരില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: