തിരുവനന്തപുരം: ഐജി വിജയനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തതോടെ പൊലീസ് ഗ്രൂപ്പുകളില്‍ പരസ്യമായ പിന്തുണയുമായി ഒരു വിഭാഗം. ‘തെച്ചിക്കോട്ട് കാവ് രാമനെ എഴുന്നെള്ളിപ്പുകളില്‍ നിന്നും മാറ്റാം, ജനഹൃദയങ്ങളില്‍ നിന്നും മാറ്റാനാവില്ല’- തുടങ്ങിയ സന്ദേശങ്ങളാണ് ഈ ഗ്രൂപ്പുകളില്‍ ഐജി വിജയനെ പിന്തുണച്ച് പ്രത്യക്ഷപ്പെടുന്നതെന്ന് പറയുന്നു.
ഐജി വിജയനെതിരെ കൂടുതല്‍ കേസുകള്‍ വിജിലന്‍സ് കൊണ്ടുവരുമെന്നും ആരോപണമുണ്ട്. വിജയന്റെ പ്രിയപ്പെട്ട പദ്ധതികളായ പുണ്യം പൂങ്കാവനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് വിജയനെ പൂട്ടാനാണ് നീക്കമെന്നും ആരോപണം ഉയരുന്നു.
ഇതോടെ ജേക്കബ് തോമസിനെപ്പോലെ കേസുകളിലൂടെ വിജയന്റെ പൊലീസ് സേനയിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചേയ്ക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ഏലത്തൂര്‍ തീവണ്ടി തീവെയ്പു കേസിലെ പ്രതിയായ സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പൊലീസ് സംഘത്തെ ഐജി വിജയന് ബന്ധപ്പെട്ടതില്‍ അപാകതയില്ലെന്ന് ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും അഭിപ്രായപ്പെടുന്നു. കാരണം കേരളത്തിലെ തീര്വാദവിരുദ്ധ സെല്ലിന്റെ ചുമതലക്കാരന് കൂടിയാണ് പി. വിജയന്. ഈ കേസില്‍ ആദ്യഘട്ടം മുതല്‍ അന്വേഷണ രംഗത്തുണ്ടായിരുന്നു ഉദ്യോഗസ്ഥനാണ് വിജയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: