ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. ജി7 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന യോഗത്തിനിടെ ശനിയാഴ്ച വൈകിട്ടാണ് സെലന്‍സ്കി- മോദി കൂടിക്കാഴ്ചയുണ്ടായത്.
2022 ഫെബ്രുവരിയില്‍ ഉക്രൈനെതിരായ റഷ്യന്‍ അധിനിവേശം നടന്നതിന് ശേഷം ഫോണിലൂടേയും മറ്റും ആശയ വിനിമയം നടത്തിയിരുന്നെങ്കിലും ആദ്യമായാണ് നേരില്‍ കാണുന്നത്. സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.
ജി 7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നേരത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിന് ചിന് എന്നിവരുമായും അദ്ദേഹം ഹിരോഷിമയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഹിരോഷിമയില്‍ നടക്കുന്ന ജി7 യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലും പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: