ഹിരോഷിമ : ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന് ചിന്നുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജം, ശാസ്ത്രം, സാങ്കേതിക വിദ്യ, മാനവ വിഭവശേഷി വികസനം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഫ്രാന്‍സ്, യുക്രൈന് നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്.
ക്വാഡ് നേതാക്കളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.സൗഹൃദത്തിന്റെ പ്രതീകമായി ഹിരോഷിമ നഗരത്തിന് ഇന്ത്യ നല്കിയ സമ്മാനമായ മഹാത്മാഗാന്ധിയുടെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഹിരോഷിമ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഇന്നും ലോകം ഭയന്നുവിറയ്ക്കുന്നുവെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മോദി പറഞ്ഞു. ലോകം ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭീകരതയുടെയും ദുരിതം അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഹിരോഷിമ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ജാപ്പനീസ് പണ്ഡിതരുമായും കൂടിക്കാഴ്ച നടത്തി.പത്മ പുരസ്കാര ജേതാവും പ്രശസ്ത ഹിന്ദി, പഞ്ചാബി ഭാഷാ പണ്ഡിതനുമായ പ്രൊഫസര്‍ ടോമിയോ മിസോകാമിയുമായി സംവദിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ജപ്പാനിലെ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സംസ്കാരവും സാഹിത്യവും ജനകീയമാക്കാന്‍ മിസോകാമി പരിശ്രമിച്ചിട്ടുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. ജപ്പാനില്‍ ഇന്ത്യന്‍ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതിനും ഡോ.മിസോകാമി നല്കിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യയുമായി അടുത്ത ബന്ധമുള്ള പ്രശസ്ത കലാകാരന് ഹിരോകോ തകയാമയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഹിറോകോ തകയാമ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: