ബെംഗളൂരൂ: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് കണ്ഠീരവ സ്റ്റേഡിയത്തില്‍വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മലയാളിയായ കെ.ജെ. ജോര്‍ജിനും മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ട്. ജോര്‍ജിനെ കൂടാതെ 24 മന്ത്രിമാര്‍ കൂടി ഇന്ന് അധികാരമേല്‍ക്കും.
ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോര്‍ജ്, എം.ബി. പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, പ്രിയങ്ക് ഖര്‍ഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ് സമീര്‍ അഹമ്മദ് ഖാന് എന്നിങ്ങനെ എട്ട് പേര്‍ക്കാണ് ക്യാബിനറ്റ് മന്ത്രി പദവിയുള്ളത്.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മന്ത്രിമാരേയും അവരുടെ പദവികളേയും കുറിച്ച് തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ മേഖലാ പ്രാതിന്ധ്യവും കൂടി കണക്കിലെടുത്തിട്ടുണ്ട്. 34 പേരെയാണ് മന്ത്രിസഭയില്‍ പരമാവധി ഉള്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: