Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം നിറയുന്ന കേന്ദ്ര വികസനം

മറ്റ് പല രംഗങ്ങളിലും കേരളം എങ്ങുമെത്താതിരിക്കുകയോ പിന്നോട്ടുപോവുകയോ ചെയ്യുമ്പോള്‍ ദേശീയപാതാ വികസനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ട ബഹുമതി അവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തരംതാണ രീതിയില്‍ പെരുമാറുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 05:00 am IST
inEditorial

കേരളത്തിലെ ദേശീയപാതാ വികസനത്തിന്റെ ബഹുമതി തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിലെ ചില മന്ത്രിമാരും സിപിഎം നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന തരംതാണ പ്രചാരണം മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുകയാണ്. ദേശീയപാതാ വികസനത്തിനു വേണ്ടിവരുന്ന വിഹിതത്തിന്റെ നാമമാത്രമായ പങ്കാണ് സംസ്ഥാനം വഹിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രം. ബാക്കിവരുന്ന തുക മുഴുവന്‍ കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ദേശീയപാതാ വികസനം നാല് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ദല്‍ഹിയില്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിക്കുകയും, സ്ഥലമേറ്റെടുക്കുന്നതിന് സഹകരിച്ചാല്‍ ദേശീയപാതാ വികസനത്തിനുവേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് റോഡ് നിര്‍മാണത്തിന് ജീവന്‍ വച്ചത്. റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യത്തില്‍ എടുത്ത താല്‍പര്യം മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ചിട്ടുള്ളതാണ്. നിരവധി തവണ ഗഡ്കരി കേരളത്തിലെത്തുകയും, ദേശീയപാതാ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ സാക്ഷാല്‍ക്കാരമാണ് പിന്നിടുണ്ടായത്.

ദേശീയപാതകളുടെ കാര്യത്തില്‍ സമാനതകളില്ലാത്ത വികസനമാണ് കേരളത്തില്‍ നടക്കുന്നത്. യാത്രചെയ്യുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണിത്. മുന്‍കാലത്ത് ദേശീയപാതയുടെ വികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ മടിച്ചിരുന്നവര്‍ ഇപ്പോള്‍ യാതൊരു മടിയുമില്ലാതെ അതിന് സമ്മതിക്കുകയാണ്. നല്ലൊരു ശതമാനം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്നതിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. അരദിവസവും ഒരു ദിവസവുമൊക്കെയെടുത്ത് ഓടിയെത്തിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ മതി. ഗതാഗതസ്തംഭനം ഒഴിവായതോടെ വളരെയധികം സമയം ലാഭിക്കാനും കഴിയുന്നു. ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചതല്ല. മറ്റ് പല രംഗങ്ങളിലും കേരളം എങ്ങുമെത്താതിരിക്കുകയോ പിന്നോട്ടുപോവുകയോ ചെയ്യുമ്പോള്‍ ദേശീയപാതാ വികസനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ട ബഹുമതി അവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തരംതാണ രീതിയില്‍ പെരുമാറുന്നത്. ദേശീയപാതാ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നവരെ കടന്നാക്രമിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ശൈലിയാണ് പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പിന്തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഇതിനു മുതിരുമ്പോള്‍ മറ്റു മന്ത്രിമാരുടെ കാര്യം പറയേണ്ടതില്ലല്ലോ. കള്ളപ്രചാരണത്തില്‍ അവര്‍ പരസ്പരം മത്‌സരിക്കുകയാണ്.

രാഷ്‌ട്രീയമായ അരക്ഷിതാവസ്ഥയാണ് സിപിഎമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും പിടികൂടിയിരിക്കുന്നത്. രാജ്യത്ത് എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട് കേരളത്തില്‍ മാത്രമായി സിപിഎം ഒതുങ്ങിയിരിക്കുകയാണല്ലോ. മൂന്നര പതിറ്റാണ്ടുകാലം ഭരിച്ച പശ്ചിമബംഗാളില്‍ ഒരൊറ്റ സീറ്റുപോലും നേടാന്‍ കഴിയാത്ത ദയനീയ സ്ഥിതിയിലാണ് സിപിഎം. രണ്ടര പതിറ്റാണ്ടുകാലം ഭരിച്ച ത്രിപുരയില്‍ ഇപ്പോള്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ചുപോലും ത്രിപുരയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും പരാജയത്തിന്റെ പടുകുഴിയിലാണ് സിപിഎം പതിച്ചത്. കേരളത്തില്‍ അധികാരമുള്ളതിന്റെ പേരില്‍  പൊള്ളയായതും പരിഹാസ്യവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും സംഭവിക്കില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. വികസനത്തിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍  സമ്മതിച്ചാല്‍ അത് ബിജെപിക്ക് രാഷ്‌ട്രീയ നേട്ടമാകുമെന്നതാണ് സിപിഎമ്മിന്റെ പ്രശ്‌നം. ജനങ്ങള്‍ക്ക് നേരിട്ട് ഗുണംചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാതിരിക്കുക, പേരുമാറ്റി സ്വന്തം നേട്ടമായി അവതരിപ്പിക്കുക ഇതാണ് ഏഴു വര്‍ഷമായി പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സഹായങ്ങളെല്ലാം കൈപ്പറ്റിയശേഷം കേന്ദ്രസര്‍ക്കാരിനെ അപഹസിക്കുക എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും തന്ത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്‌ക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന സ്വന്തം പദവിക്കുചേരാത്ത തരംതാണ പ്രസ്താവനകള്‍ ഇതിനു തെളിവാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍developmentPM CARES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Thiruvananthapuram

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.