തുറവൂര്‍: അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെ നിര്‍മ്മാണത്തിനായി ദേശീയപാതയുടെ വീതി ബാരിക്കേഡുകള്‍ കൊണ്ട് ചുരുക്കിയതാേടെ അപകടങ്ങള്‍ വര്‍ദ്ധിച്ചു. പണി ആരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ 16 അപകടങ്ങളിലായി ആറ് ജീവനുകള്‍ നഷ്ടമായി. പത്തിലധികം പേര്‍ക്ക് പരിക്കുപറ്റി.
കഴിഞ്ഞ ദിവസം കോടംതുരുത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സേവാഭാരതി പ്രവര്‍ത്തകയായ രമാദേവി തല്‍ക്ഷണം മരിച്ചു. ഇത്രയും അപകട മരണങ്ങള് സംഭവിച്ചിട്ടും പോലീസും കാര്യമായെടുക്കുന്നില്ല എന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
തുറവൂര്‍ മുതല്‍ അരൂര്‍ 12 കിലോമീറ്ററാേളം ദൂരത്തിലാണ് ആകാശപ്പാത നിര്‍മ്മിക്കുന്നത്. 36 മാസകാലമാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നത്. രാവിലെ മുതല്‍ വാഹനങ്ങള്‍ ഇവിടെ കൂടി ഇഴഞ്ഞാണ് നീങ്ങുന്നത്. ഒരാഴ്ച മുന്‍പാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.വലിയ വാഹങ്ങള്‍ തുറവൂരില്‍ നിന്നും ചാവടി റോഡു വഴിയും, കിഴക്ക് തൈക്കാട്ടുശ്ശേരി വഴിയും അരൂരിലെത്തുന്ന വിധം തിരിച്ചു വിട്ടാല്‍ ശതാഗതക്കുരുക്കിനും അപകടങ്ങള്‍ക്ക് പരിഹാരമാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണ സാമഗ്രികളും, അസംസ്കൃത വസ്തുക്കളും ശേഖരിക്കുന്ന ഏക്കറുകണക്കിന് സ്ഥലമുള്ള യാര്‍ഡ് പുത്തന്‍ ചന്തയില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും ദിനം പ്രതി നൂറ് കണക്കിന് ടോറസ് ലാറികളാണ് പദ്ധതി പ്രദേശത്തേയ്ക്ക് ലോഡുമായി പോകുന്നത്. പൂഴി വിരിച്ച യാര്‍ഡില്‍ നിന്ന് വരുന്ന ടോറസ് ലോറികളുടെ ടയറുകളില്‍ പറ്റി വരുന്ന പൂഴി ദേശീയ പാതയില്‍ ഘനത്തില്‍ പറ്റിപ്പിടിച്ച് പോടി ശല്യവും അപകടങ്ങളും ഉണ്ടാകുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അശോക് ബില്‍ഡ് കോ ണ് എന്ന കമ്പനിയാണ് ആകാശപ്പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. പണി പൂര്‍ത്തിയാക്കുന്ന കാലയളവിനുള്ളില്‍ എത്ര മനുഷ്യജീവനുകള്‍ ബലി നല്‍കേണ്ടിവരും എന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: