തിരുവനന്തപുരം: എരുമേലില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്. കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയാണ് വെടിവെക്കാനുളള ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്.
കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവില്‍ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവില്‍ പറയുന്നു.ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: