ഹിരോഷിമ: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെ ഹിരോഷിമയില്‍ എത്തി. മെയ് 19 മുതല്‍ 21 വരെയാണ് ജി7 ഉച്ചകോടി. മോദി വരുന്നതും കാത്ത് നൂറുകണക്കിന് ഇന്ത്യക്കാരാണഅ വിമാനത്താവളത്തില്‍ കാത്ത് നിന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളമാണ് മോദിയെ ഒരു നോക്ക് കാണാന്‍ കാത്ത് നിന്നത്.
ഭക്ഷ്യ, രാസവള, ഊര്‍ജ്ജ സുരക്ഷയുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികളെക്കുറിച്ച് ഇദ്ദേഹം പ്രസംഗിക്കും. ജി7 ഗ്രൂപ്പിലെ ഇപ്പോഴത്തെ അധ്യക്ഷന്‍ എന്ന നിലയിലാണ് ജപ്പാന് ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുകെ. യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ടതാണ് ജി7. ഇന്ത്യ മെയ് 20,21 തീയതികളില്‍ നടക്കുന്ന രണ്ട് ഔദ്യോഗിക സമ്മേളനങ്ങളിലാണ് പങ്കെടുക്കുക.
ജി20 അധ്യക്ഷപദവി ലഭിച്ച ഘട്ടത്തില്‍ ജി7 ഉച്ചകോടിയിലെ തന്റെ സാന്നിധ്യം അര്ത്ഥവത്തായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി7 രാഷ്ട്രങ്ങളുമായി കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനെക്കുറിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു. – പ്രധാനമന്ത്രി പറഞ്ഞു.
ചില രാഷ്ട്ര നേതാക്കളുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനാവുമെന്നും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി ശനിയാഴ്ച മോദി കൂടിക്കാഴ്ച നടത്തും.
ജപ്പാനില്‍ നിന്നും പ്രധാനമന്ത്രി നേരെ പപുവാ ന്യൂ ഗിനിയയിലെ പോര്‍ട് മോറെസ്ബിയില്‍ പോകും. ഇന്ത്യ പസഫിക് ദ്വീപുകളുടെ സഹകരണ ഫോറത്തിന്റെ (എഫ് ഐപിഐസി) മൂന്നാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പോകുന്നത്. അവിടുത്തെ പ്രധാനമന്ത്രി ജെയിംസ് മറാപെയുമായി സംയുക്തമായാണ് ഈ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആതിഥേയത്വം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: