ലണ്ടന്‍: റഷ്യന്‍ വജ്രങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന് .സൈനിക വ്യാവസായിക ഉത്പന്നങ്ങള്‍ക്കൊപ്പം ലോഹങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.
ജപ്പാനില്‍ ജി 7 സമ്മേളനം നടക്കാനിരിക്കെയാണിത്. റഷ്യയില്‍ നിന്ന് ചെമ്പ്, അലൂമിനിയം, നിക്കല്‍ എന്നിവയുടെ ഇറക്കുമതിക്കും നിരോധനമുണ്ട്. റഷ്യയുടെ യുക്രൈന് അധനിവേശത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഇതിന് പുറമെ റഷ്യന്‍ സൈനിക വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് വിലക്കേര്‍പ്പെടുത്താനും ബ്രിട്ടന് നീക്കം നടത്തുന്നുണ്ട്. ഊര്‍ജം, ലോഹം, ഷിപ്പിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും വിലക്കാനാണ് നീക്കം.
ഉപരോധത്തെ തുടര്‍ന്നുളള ആഘാതം കുറയ്ക്കാന്‍ റഷ്യയെ സഹായിക്കുന്നവര്‍ക്കും വിലക്കേര്പ്പെര്ടുത്തുമെന്ന് ബ്രിട്ടന് അറിയിച്ചു. അതിനിടെ, യുദ്ധത്തിനായുളള സാമഗ്രികള്‍ നേടാനുളള റഷ്യയുടെ നീക്കത്തിന് തടയിടാന്‍ പുതിയ ഉപരോധങ്ങല്ക്ക് അമേരിക്കയും ഒരുങ്ങുന്നതായാണ് വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: