ന്യൂദല്‍ഹി: ശിവലിംഗമെന്ന് ഹിന്ദുവിശ്വാസികള്‍ വിളിക്കുന്ന, വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ വസ്തുവിന്റെ കാലപ്പഴക്കവും നിജസ്ഥിതിയും മനസ്സിലാക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു.
ശിവലിംഗമാണെന്ന് ഹിന്ദു വിശ്വാസികളും പള്ളിയിലെ ജലധാരയാണെന്ന് പള്ളി അധികൃതരും അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അലഹബാദ് ഹൈക്കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട ഉത്തരവിനെയാണ് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് തടഞ്ഞത്. മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ ഹുസേഫ അഹ്മദി മെയ് 22നാണ് വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്താന്‍ പോകുന്നതെന്നും അന്ന് അവധി ദിവസമായതിനാല്‍ തടയണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാമോ എന്ന ചീഫ് ജസ്റ്റ് ചന്ദ്രചൂഡിന്റെ ചോദ്യത്തിന് അംഗീകരിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമ്മതം നല്‍കിയതോടെയാണ് കാര്‍ബണ്‍ ഡേറ്റിംഗ് തല്ക്കാലം നിര്‍ത്തിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇതോടെ ഗ്യാന്‍ വാപി പള്ളിയിലെ കുളത്തില്‍ ഉപയോഗിക്കുന്ന ശിവലിംഗ ആകൃത്രിയിലുള്ള വസ്തു എന്താണെന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗം അടഞ്ഞു. അടുത്ത ഒരു തീയതി വരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് തല്‍ക്കാലത്തേക്ക് തടഞ്ഞതായി സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് തടഞ്ഞത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം, കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയതുകൊണ്ട് ആ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
നേരത്തെ, ഗ്യാന്‍വാപി പള്ളി അധികൃതര്‍ ഇത് ശിവലിംഗമാണെന്ന വാദത്തെ തള്ളിക്കളയുന്നു. സുപ്രീംകോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ഗ്യാന്‍വാപി പള്ളിയ്ക്കുള്ളിലെ പ്രദേശം പൊലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
കേസിന്റെ ചരിത്രം
2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്ന് ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും അതിനെ ആരാധിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആറ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ വാരണസി ജില്ലാ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേ നടത്തുന്നതിനിടയിലാണ് പള്ളിക്കുളത്തില്‍ ശിവലിംഗത്തിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: