ന്യൂദല്‍ഹി: ദേശീയ തലസ്ഥാനത്ത് നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വാശ്രയ ഇന്ത്യയുടെ പ്രതീകമാണ് പുതിയ കെട്ടിടം.
നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം 1927ല്‍ ആണ് പൂര്‍ത്തിയായത്. ഈ കെട്ടിടത്തില്‍ ഇപ്പോഴത്തെ ആവശ്യത്തിന് വേണ്ട സ്ഥലം ഇല്ല. ഇരുസഭകളിലും എംപിമാര്‍ക്ക് ഇരിക്കാനുളള സൗകര്യങ്ങളുടെ അഭാവവും അംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
പ്രശ്നങ്ങള്‍ പരിഗണിച്ച് ലോക്സഭയും രാജ്യസഭയും പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് 2020 ഡിസംബര്‍ 10 ന്, പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം റെക്കോര്‍ഡ് സമയത്താണ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: