ബെംഗളൂരു : ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. കോടതി വിധി പോലെയാണിത്. ന്യായാധിപന്‍ എന്ത് പറയുന്നോ അത് അഗീകരിക്കേണ്ടതുണ്ടെന്ന് ഡി.കെ. ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനമായതിന് പിന്നാലെ സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികണത്തിലാണ് ഡികെയുടെ ഈ പ്രതികരണം.
നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കര്‍ണാടക ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാന്‍ ഡി.കെ. തയ്യാറായത്. പാര്‍ട്ടിക്കാണ് താത്പ്പര്യം നല്‍കിയത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം കോടതി വിധി പോലെയാണ്. നമ്മള്‍ ഒരുപാട് പേര്‍ കോടതികളില്‍ നിരവധി വാദങ്ങള്‍ ഉന്നയിക്കും. എന്നാല്‍ അവസാന തീരുമാനം കോടതിയുടേതാകും. തീരുമാനം പാര്‍ട്ടിക്ക് വിട്ടെന്നും അത് അംഗീകരിക്കുകയായിരുന്നെന്നും ഡി.കെ. കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്കും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി പദവിയും വഹിക്കുമെന്നാണ് തീരുമാനമായത്. നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ പിന്നോട്ടില്ലെന്നായിരുന്നു ഡികെയുടെ ആദ്യ നിലപാട്. ഇതിനെ തുടര്‍ന്ന് ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കാമെന്നും ആദ്യം സിദ്ധരാമയ്യയും തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം ഡികെയ്‌ക്ക് മുഖ്യമന്ത്രിയാകാമെന്ന ആശയമാണ് ആദ്യം കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിനെതിരെ ഡികെ വിഭാഗം രംഗത്ത് എത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചെങ്കിലും ഡി.കെ. ശിവകുമാര്‍ ആദ്യം മുഖം തിരിക്കുകയാണ് ചെയ്തത്. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചയോടെ വാര്‍ത്താ ഏജന്‍സിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ശേഷം രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.വി. വേണുഗോപാല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും ഇത് സ്ഥിരീകരിക്കുകയായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനവും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിക്കുമെന്നാണ് ഇരുവരും അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഡി.കെ. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ടേം വ്യവസ്ഥ സംബന്ധിച്ചൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: