Categories: Kerala

തുഞ്ചത്ത് എഴുത്തച്ഛന് ആദരം നല്‍കാന്‍ സര്‍ക്കാര്‍ പേടിക്കുന്നത് ആരെ? തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി

തിരൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഏണിക്കടിയില്‍ പൊടി പിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്. മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ. അത് സ്ഥാപിക്കാന്‍ നടന്‍ മമ്മൂട്ടി മുന്‍കൈ എടുക്കണം.

Published by

കോഴിക്കോട് : തുഞ്ചത്ത് എഴുത്തച്ഛന് ആദരം നല്‍കാന്‍ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്. മലയാള ഭാഷയുടെ പിതാവിന് അര്‍ഹമായ ആദരം നല്‍കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. എം.ടി. വാസുദേവന്‍ നായരുടെ നവതി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.  

വിഷയത്തില്‍ മമ്മൂട്ടിക്ക് എന്താണ് പറയാനുള്ളത്. പ്രതിമ ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്. തിരൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഏണിക്കടിയില്‍ പൊടി പിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്.  മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ. അത് സ്ഥാപിക്കാന്‍ നടന്‍ മമ്മൂട്ടി മുന്‍കൈ എടുക്കണം. പിണറായി വിജയനിലുള്ള സ്വാധീനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക