തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
കേരളത്തില്‍ അടുത്ത അഞ്ചി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും കാറ്റോട് കൂടിയ മഴയുണ്ടായേക്കാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച കനത്ത ചൂടും അനുഭവപ്പെടാം. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗവും മോക്കാ ചുഴലിക്കാറ്റിന് ശേഷം അന്തരീക്ഷം കൂടുതല്‍ ചൂട് പിടിച്ചതുമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: