തിരുവനന്തപുരം : സംസ്ഥാനത്തെ താപനില സാധാരണയേക്കാള്‍ ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൂടാതെ മോക്കാ ചുഴലിക്കാറ്റിന് ശേഷം അന്തരീക്ഷം കൂടുതല്‍ ചൂട് പിടിച്ചതുമാണ് കേരളത്തിലും പ്രതിഫലിച്ചത്. അള്‍ട്രാവയലറ്റ് വികിരണതോതും ഉയര്‍ന്ന നിലയിലാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: