പട്ന: ആത്മീയ പ്രഭാഷണം നടത്താന്‍ മധ്യപ്രദേശില്‍ നിന്നും ബീഹാറില്‍ എത്തിയ ബാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെ ഒരു നോക്ക് കാണാന്‍ പട് ന വിമാനത്താവളത്തില്‍ തിക്കിത്തിരക്കി പതിനായിരങ്ങള്‍. ബാബയെ ബീഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിന്റെ വാചകമടി പൊളിഞ്ഞു. ബാബയുടെ പ്രഭാഷണം ബീഹാറില്‍ അനുവദിക്കുന്നത് ന്യൂനപക്ഷസമുദായങ്ങളെ എതിരാക്കിയേക്കുമോ എന്നതാണ് നിതീഷ് കുമാറിന്റെയും ലാലുപ്രസാദ് യാദവിന്റെയും ഉറക്കം കെടുത്തുന്നത്. ഹിന്ദുരാഷ്ട്രമെന്ന തീ ബീഹാറില്‍ കൊളുത്തുമെന്ന ബാഗേശ്വര്‍ ബാബയുടെ പ്രസ്താവനയ്ക്കെതിരെ നിതീഷ് കുമാര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ബാബയുടെ വരവ് തടഞ്ഞില്ല. അതിന് കാരണം ലക്ഷക്കണക്കിന് ഹിന്ദു ഭക്തരുടെ ബാബയോടുള്ള ആവേശമാണ്.
ബാബയുടെ കാര്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഒഴിഞ്ഞുമാറുന്ന ലാലു പ്രസാദ് യാദവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നൗബത് പൂരില്‍ ആത്മീയ പ്രഭാഷണം നടത്താനാണ് ലക്ഷക്കണക്കിന് ആരാധകരുള്ള ബാബ എത്തുന്നത്. നാല് ദിവസം ബീഹാറില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തും. ഇദ്ദേഹത്തിന്റെ ഹനുമാനെക്കുറിച്ചുള്ള പ്രഭാഷണമായ ഹനുമല്‍ കഥ കേള്‍ക്കാന്‍ 10 ലക്ഷം പേരാണ് എത്തിയത്.
മധ്യപ്രദേശിലെ ഗാധയിലുള്ള ബാഗേശ്വര്‍ ആശ്രമത്തിലെ മുഖ്യപുരോഹിതനായതിനാലാണ് ഇദ്ദേഹത്തെ ബാഗേശ്വര്‍ ബാബ എന്ന് വിളിക്കുന്നത്. ബീഹാറില്‍ ഇദ്ദേഹത്തിന് നിരവധി അനുയായി ഗ്രൂപ്പുകളുമുണ്ട്.
ബാബയുടെ പ്രഭാഷണം ബീഹാറില്‍ അനുവദിക്കുന്നത് ന്യൂനപക്ഷസമുദായങ്ങളെ എതിരാക്കുമോ, ആര്‍ജെഡി-ജെഡിഎസ് സര്‍ക്കാര്‍ ഹിന്ദു പ്രീണന സര്‍ക്കാരാണെന്ന് പറയുമോ എന്നീ ആശങ്കകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഉള്ളത്. ബാബ പ്രകോപനപരമായി പ്രസംഗിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖര്‍ പറയുന്നത്.
ബാബയെ ബീഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന് പറയുന്നത്. എന്നാല്‍ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആത്മീയ പ്രഭാഷണം തടസ്സമില്ലാതെ നടക്കുമെന്നും അദ്ദേഹത്തിനെ തടയാന്‍ ധൈര്യമുള്ളവര്‍ വരട്ടെ എന്നുമാണ് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബചോല്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്ങും അശ്വിനി ചൗബേയും ബിജെപി എംപി രാം കൃപാല്‍ യാദവും ഒപ്പമുണ്ട്.
ഏകദേശം രണ്ട് ലക്ഷം ഭക്തര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വിവാദങ്ങളുടെ തോഴനാണ് ബാബ. ഒരിയ്ക്കല്‍ രാജസ്ഥാനില്‍ പ്രസംഗിക്കുമ്പോള്‍ ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തത് വലിയ വിവാദമുണ്ടാക്കി. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് ഹിന്ദു രാഷ്ട്രം നല്‍കുമെന്ന് ഇടയ്ക്കിടെ ബാബ വാഗ്ദാനം ചെയ്യുന്നതും വലിയ വിവാദമാണ്.
ബീഹാറില്‍ രാം നവമി ഘോഷയാത്രയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ നിതീഷ് കുമാറിന്റെ മുസ്ലിം പ്രീണനനയങ്ങള്‍ക്കെതിരെ ബിജെപി ശക്തമാ.യി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല രാംനവമിയോടനുബന്ധിച്ചുള്ള കലാപത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ അഞ്ച് തവണ എംഎല്‍എ ആയിരുന്ന ജവഹര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ നിതീഷ് കുമാറിന്റെ പ്രതികാരനടപടിയാണെന്നും ബിജെപി ആരോപിക്കുന്നു. അതിനിടയിലാണ് ബാബയുടെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: