തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയ്‌ക്ക് തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി ജഡ്ജിയെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ മാധ്യമം ദിനപത്രം ഉള്‍പ്പെടെയുള്ള ഒട്ടേറെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. സൂറത്ത് കോടതി ജഡ്ജിയുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി റദ്ദാക്കി എന്നതായിരുന്നു ഈ വ്യാജവാര്‍ത്ത.
രാഹുല്‍ഗാന്ധിയെ വെള്ളപൂശാനും മോദിയെ മോശക്കാരനാക്കാനും വേണ്ടിയാണ് മാധ്യമം ദിനപത്രം ഉള്‍പ്പെടെ ഒട്ടേറെ പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ നുണവാര്‍ത്ത പ്രചരിപ്പിച്ചത്. . ഈ വാര്‍ത്ത ശരിയല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എം.ആര്‍.ഷാ. മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് വിധിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി പിന്‍വലിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് റിട്ട.ജസ്റ്റിസ് എം.ആര്‍.ഷാ വ്യക്തമാക്കിയിരിക്കുകയാണ്.
ഇദ്ദേഹം സുപ്രീംകോടതി ജസ്റ്റിസായിരിക്കുമ്പോഴുള്ള ബെഞ്ചാണ് 40 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തുകൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതില്‍ രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടുന്നില്ലെന്ന് മുന്‍ ജസ്റ്റിസ് എം.ആര്‍. ഷാ വ്യക്തമാക്കി.
“മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് വിധിച്ച ഹരീഷ് ഹസ്‌മുഖ്ഭായ് വർമ്മ അടക്കം 28 ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം പിൻവലിച്ചില്ല. ഹരീഷ് ഹസ്‌മുഖ്ഭായ് വർമ്മ രാജ്കോട്ടിലെ അഡിഷണൽ ജില്ല ജഡ്‌ജിയായി തുടരും സ്ഥാനക്കയറ്റം സ്റ്റേ ചെയ്‌ത ഉത്തരവിന്റെ പരിധിയിൽ രാഹുലിനെ ശിക്ഷിച്ച ജഡ്‌ജി വരില്ല”- സുപ്രീംകോടതി ജഡ്‌ജിയായിരുന്ന മുന്‍ ജസ്റ്റിസ് എംആര്‍.ഷാ പറഞ്ഞു. . മെരിറ്റിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിച്ചവർക്ക് സ്റ്റേ ബാധകമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിയില്‍ അഭിപ്രായപ്പെട്ടത്. ഇതുവഴി രാഹുല്‍ ഗാന്ധിയ്‌ക്ക് തടവ് ശിക്ഷ വിധിച്ച ജഡ്ജി ഹരീഷ് ഹസ് മുഖ് ഭായ് വര്‍മ്മയെ മോശക്കാരനാക്കുകയായിരുന്നു മാധ്യമം ദിനപത്രത്തിന്റെ ലക്ഷ്യം.
മെരിറ്റില്ലാതെ സീനിയോറിട്ടി പരിഗണിച്ച് സ്ഥാനക്കയറ്റം ലഭിച്ചവർക്ക് മാത്രമാണ് സ്റ്റേ ബാധകം. സൂറത്ത് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ആയിരിക്കേയാണ് ഹരീഷ് ഹസ്‌മുഖ്ഭായ് വർമ്മ, രാഹുലിനെ ശിക്ഷിച്ചത്. മെറിറ്റും സീനിയോറിട്ടിയും മറികടന്ന് 68 ജുഡിഷ്യൽ ഓഫീസർമാരെ ജില്ല ജഡ്‌ജിമാരായി നിയമിച്ചെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ മേയ് 12നായിരുന്നു അന്ന് ജസ്റ്റിസായിരുന്ന എം.ആര്‍. ഷാ ഉള്‍പ്പെടെയുള്ള ബെഞ്ച് 40 പേരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ചത്. എന്നാല്‍ ഇതില്‍ രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടുന്നില്ല. അദ്ദേഹത്തിന് മെറിറ്റും സീനിയോരിറ്റിയും പരിഗണിച്ച് തന്നെയാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മുന്‍ ജസ്റ്റി എം.ആര്‍.ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: