ധര്‍മ്മശാല: ഐപിഎല്‍ ക്രിക്കറ്റില്‍ പഞ്ചാബ് കിംഗ്സ് ഇന്ന് വൈകിട്ട് ധര്‍മ്മശാലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മത്സരം വൈകിട്ട് 7.30ന് ആരംഭിക്കും.
കഴിഞ്ഞ ദിവസം ലക്നൗവില്‍ നടന്ന ഉദ്വേഗജനകമായ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈ ഇന്ത്യന്‍സിനെ 5 റണ്‍സിന് പരാജയപ്പെടുത്തി . ജയത്തോടെ ലക്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ അവര്‍ക്ക് ആകെ 14 പോയിന്റ് മാത്രമേ നേടാനാകൂ .ഈ തോല്‍വിയോടെ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ന്നു.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പര്‍ ജയന്റ്സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മുംബയ് ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.
ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ മാര്‍ക്കസ് സ്റ്ററ്റോയിനിസ് ആണ് കളിയിലെ താരം. ഓസ്ട്രേലിയന്‍ താരം എട്ട് സിക്സും നാല് ഫോറും അടിച്ചു കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: