കശ്മീര്‍: ഇസ്ലാമിക പണ്ഡിതനായ മിര്‍വെയ്സ് ഫറൂഖിന്റെ കൊലയാളികളായ രണ്ട് ഹിസ്ബുള് തീവ്രവാദികളെ ജമ്മുകശ്മീര്‍ പൊലീസ് 33 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചൊവ്വാഴ്ട അറസ്റ്റ് ചെയ്തു. 1990 മെയ് 21നാണ് മിര്‍വെയ്സ് മുഹമ്മദ് ഫറൂഖ് തന്റെ വീട്ടില്‍ വെച്ച് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഹിസ്ബുള്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കശ്മീര്‍ താഴ് വരയിലെ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു മിര്‍വെയ്സ് ഉമര്‍ ഫറൂഖ്.
ശ്രീനഗര്‍ സ്വദേശികളായ ജവെയ്ഗ് അഹമ്മദ് ഭട്ട് എന്ന അജ്മല്‍ ഖാന്‍, സഹൂര്‍ അഹമ്മദ് ഭട്ട് എന്നിവരെയാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ അന്വേഷണ ഏജന്‍സിയായ എസ് ഐഎ അറസ്റ്റ് ചെയ്തത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയാണ് ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. സ്വെയിനാണ് അറസ്റ്റ് വാര്‍ത്ത പ്രഖ്യാപിച്ചത്. ഹിസ്ബുള്‍ തീവ്രവാദികളായ ജവെയ്സും സഹൂറുമാണ് അറസ്റ്റിലായതെന്നും ഇതില്‍ സഹൂറാണ് മിര്‍വെയ്സിന്റെ വീട്ടിലെ ബെഡ് റൂമില്‍ കയറി വെടിയുതിര്‍ത്തതെന്നും സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി തീവ്രവാദികള്‍ രണ്ടുപേരും നേപ്പാളിലും പാകിസ്ഥാനിലും ഒളിവിലുന്നുവെന്നും സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. സ്വെയിന്‍ പറഞ്ഞു. ഇടയ്‌ക്കിടെ മേല്‍വിലാസം മാറ്റിയും അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ജോലി ചെയ്തും ഒക്കെയാണ് ഇവര്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ചുകൊണ്ടിരുന്നത്. സ്റ്റേറ്റ് ഇന്‍റലിജന്‍സ് ഏജന്‍സിയായ എസ് ഐഎയ്‌ക്ക് ഇവരുടെ നീക്കങ്ങളെക്കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നു. ഇതനുസരിച്ച് അവര്‍ പിഴവില്ലാത്ത ആസൂത്രണം നടപ്പാക്കുകയായിരുന്നു.
ഇവര്‍ രണ്ടും പേരും ടാഡ കോടതിയുടെ വിചാരണയ്‌ക്ക് വിധേയമാകണം. അഞ്ചു പ്രതികളുള്ള ഈ കേസില്‍ അയൂബ് ദര്‍ എന്ന ഇഷ്ഫാഖിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂണ്ടായിരുന്നുള്ളൂ. 2010ല്‍ ടാഡ കോടതി ഇയാളെ ജീവപര്യന്തത്തടവിന് വധിച്ചിരുന്നു. മറ്റ് രണ്ട് തീവ്രവാദികളായ അബ്ദുള്ള ബംഗ്രൂവും അബ്ദുള്‍ റഹ്മാന്‍ ഷിഗാനും 1990കളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: