മാഡ്രിഡ് : ലാലിഗ കിരീടം വീണ്ടും ബാഴ്സലോണയ്ക്ക് . എസ്പാന്യോളിനെ തോല്‍പ്പിച്ചാണ് ബാഴ്സലോണയുടെ കിരീട നേട്ടം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ ജയം. വിജയിച്ചാല്‍ ബാഴ്സലോണക്ക് കിരീടം ഉറപ്പായിരുന്നു. ലെവന്‍ഡോസ്കി രണ്ട് ഗോളും ബാല്ദെയും കൗണ്ടെയും ഓരോ ഗോളും നേടി.
നാല് റൗണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുളളപ്പോഴാണ് ബാഴ്സലോണ കിരീടം ഉറപ്പിച്ചത്.മെസി ക്ലബ് വിട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ കിരീട നേട്ടം.
ഈ ജയത്തോടെ ബാഴ്സലോണക്ക് 34 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റായി. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 34 കളിയില്‍ നിന്ന് 71 പോയിന്റും. റയല്‍ മാഡ്രിഡ് ഈ സീസണ് ലീഗില്‍ ബാക്കിയുളള നാലു മത്സരങ്ങളും ജയിച്ചാലും 83 പോയിന്റേ നേടാനാകൂ.
2018-19 സീസണിലാണ് ഇതിന് മുമ്പ് ബാഴ് സലോണ ലാലിഗ കിരീടം നേടിയത്. ക്ലബിന് ഇത് 27ാം ലീഗ് കിരീടമാണ്. 35 ലാലിഗ കിരീടങ്ങളുള്ള റയല്‍ ആണ് കിരീട നേട്ടത്തില്‍ മുന്നിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: