ചെന്നൈ: തമിഴ്നാട് വില്ലുപുരം മരക്കാനം എക്കിയാര്‍കുപ്പത്ത് വിഷമദ്യ ദുരന്തത്തില്‍ മൂന്ന് മരണം. ഗുരുതരാവസ്ഥയില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പൊലീസുകാരെ സസപെന്‍ഡ് ചെയ്തായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വെളിപ്പെടുത്തി.
ശങ്കര്‍ (50), ധരനിവേല്(50), സുരേഷ് (60) എന്നിവരാണ് മരിച്ചത്. മദ്യം കുടിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മറ്റുളളവരെ പോണ്ടിച്ചേരി ജിപ് മര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാജ മദ്യം വിറ്റെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50000 രൂപ വീതം സഹായം നല്‍കും.
സംസ്ഥാനത്ത് മയക്കുമരുന്ന്, ലഹരി എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യാജമദ്യത്തിനെതിരെ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: