Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദക്ഷപ്രജാപതിയുടെ ശാപകഥ

താരാനാഥന്‍, നക്ഷത്രേശന്‍, ഉഡുപതി, രോഹിണീശന്‍ എന്നീ ചന്ദ്രനാമങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം..

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 05:00 am IST
inSamskriti

ജ്യോതിഷഭൂഷണം  

എസ് ശ്രീനിവാസ് അയ്യര്‍

ദക്ഷപ്രജാപതിയുടെ ഇരുപത്തിയേഴ് പെണ്‍കിടാങ്ങളായിരുന്നു, നക്ഷത്രകന്യകമാര്‍. അതുകൊണ്ട് അവരെ ലോകം പൊതുവേ ‘ദാക്ഷായണിമാര്‍’ എന്ന് വിളിച്ചുപോന്നു. കിടാങ്ങളില്‍ മൂത്തവള്‍ ജ്യേഷ്ഠാ. (കേട്ട അഥവാ തൃക്കേട്ട. അങ്ങനെ വിശ്വസിക്കപ്പെടുന്നു). യൗവനം വന്നുദിച്ചപ്പോള്‍ അവളെയും അവളുടെ അനുജത്തിമാരെയും ദേവലോകത്തെ സുന്ദരപുരുഷന്മാരില്‍ ഒരാളായ ചന്ദ്രമസ്സിന് (ചന്ദ്രന്) ദക്ഷന്‍ വിവാഹം കഴിച്ചുകൊടുത്തു. ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തോടെ ചന്ദ്രന്‍ തന്റെ പത്‌നിമാരുമായി സൗഖ്യപൂര്‍ണമായ കുടുംബജീവിതം സമാരംഭിക്കുകയും ചെയ്തു..

എല്ലാ പത്‌നിമാരോടും ചന്ദ്രന് തുല്യസ്‌നേഹവും സമഭാവനയും ഇല്ലെന്ന് ചന്ദ്രപത്‌നിമാരില്‍ ചിലര്‍ അധികം വൈകാതെ തന്നെ കണ്ടെത്തി. പരിഭവവും പരാതിയും പതിവായി, അവിടെ. രോഹിണിയുടെ വിശ്വസൗന്ദര്യമായിരുന്നു, ചന്ദ്രന്റെ വലിയ ദൗര്‍ബല്യം. രോഹിണിയെ കൂടുതല്‍ സ്‌നേഹിക്കുകയും മറ്റുള്ളവരെ തീരെ അവഗണിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം രോഹിണിയുടെ സഹോദരിമാര്‍ തെളിവുകള്‍ സഹിതം അച്ഛന്റെ മുന്നിലെത്തിച്ചു. തന്റെ മക്കളെ സ്‌നേഹിക്കുന്നതില്‍ വേര്‍തിരിവ് പാടില്ലെന്ന് വിവാഹവേളയില്‍ തന്നെ ദക്ഷപ്രജാപതി ചന്ദ്രനെ ഓര്‍മ്മിപ്പിച്ചിരുന്നതുമാണ്. കാര്യമറിഞ്ഞപ്പോള്‍ പുത്രീവത്സലനായ ദക്ഷന്‍ ക്രോധാവിഷ്ടനായി. ‘നീ രാജയക്ഷ്മാവ് (ക്ഷയം) വന്ന് കോലം കെട്ടുപോകട്ടെ’ എന്നായിരുന്നു, ദക്ഷന്റെ ശാപരൂപേണയുള്ള പ്രതികരണം. സ്വന്തം ദേഹകാന്തിയില്‍ എന്നും അളവറ്റ് അഹങ്കരിച്ചിരുന്ന ചന്ദ്രന് അത് ഏറ്റവും വലിയൊരു തിരിച്ചടിയായി! ആ നിമിഷം തന്നെ കരിഞ്ഞുണങ്ങിയ മരം പോലെ പ്രഭാവിഹീനനായി, ചന്ദ്രന്‍..നീണ്ടകാലത്തെ ശിവഭജനത്തിലൂടെ ചന്ദ്രന്‍, വരം നേടി. പശ്ചിമഭാരതത്തിലെ പ്രഭാസതീര്‍ത്ഥത്തില്‍ വേദവിധിപ്രകാരം, മന്ത്രോക്തപൂര്‍വം സ്‌നാനം ചെയ്താല്‍ ‘നിന്റെ ശാപം പകുതി കുറയും’  എന്നതായിരുന്നു ഭഗവാന്‍ നല്‍കിയ വരം. ശിവവചനം ഉള്‍ക്കൊണ്ട് ചന്ദ്രന്‍ പ്രഭാസതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു. തേഞ്ഞുതേഞ്ഞ് ഇല്ലാതാകുന്ന കൃഷ്ണപക്ഷമെന്നും, വളര്‍ന്നുവളര്‍ന്ന് പൂര്‍ണതയിലെത്തുന്ന ശുക്ലപക്ഷമെന്നും ചന്ദ്രന്റെ ജീവിതകഥയ്‌ക്ക് രണ്ട് സ്ഥിരം അദ്ധ്യായങ്ങള്‍ മാറി മാറി തുടരുന്നത് അന്നുമുതല്‍ക്കാണ്. ‘വൃദ്ധിക്ഷയങ്ങള്‍ ഉള്ള ഗ്രഹം’ എന്ന് ചന്ദ്രന്‍ അപ്പോള്‍ തൊട്ട് പ്രശസ്തനോ കുപ്രശസ്തനോ ആവുകയും ചെയ്തു.

പ്രഭാസം, മഹാഭാരത, ഭാഗവതാദി ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യതീര്‍ത്ഥമാണ് എന്ന് ഇവിടെ ഓര്‍ക്കാം.

അതിനുശേഷം ചന്ദ്രന്‍ എല്ലാ പത്‌നിമാരെയും ഒരുപോലെയാണോ സ്‌നേഹിച്ചത് എന്നറിയില്ല. അത് കാലത്തിന്റെ ഗര്‍ഭത്തില്‍ ചുരുണ്ടുറങ്ങുന്ന ഒരു കഥാരഹസ്യമാണ്.. എന്തായാലും താരാനാഥന്‍, നക്ഷത്രേശന്‍, ഉഡുപതി, രോഹിണീശന്‍ എന്നീ ചന്ദ്രനാമങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം..

Tags: keralaAstrologyകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.