ലഖ്നൗ: നാള്‍ക്കുനാള്‍ യുപിയില്‍ യോഗി ഭരണത്തിന് ജനപിന്തുണ ഏറുകയാണ്. വെള്ളിയാഴ്ച ഛാന്‍ബേ, സുവാര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) രണ്ടിടത്തും വിജയിച്ചു. യോഗി അപ്നാദള്‍ (എസ്) നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. ജനങ്ങള്‍ അവരുടെ വിശ്വാസം വീണ്ടും തന്റെ സര്‍ക്കാരിന് മേല്‍ അര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
ഈയിടെ ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദും സഹോദരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവഴി യോഗി സര്‍ക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ അത് വിലപ്പോയിട്ടില്ലെന്നതിന് ഉദാഹരണം കൂടിയാണ് മിന്നുന്ന ഈ വിജയങ്ങള്‍.
സുവാര്‍, ഛാന്‍ബേ മണ്ഡലങ്ങളില്‍ ബിജെപി സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രണ്ടിടത്തും സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെയാണ് തോല്പിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായിരുന്നു സുവാറില്‍ അപ്നാദള്‍ (എസ്) സ്ഥാനാര്‍ഥി ഷഫീഖ് അഹമ്മദ് അന്‍സാരി 68,630 വോട്ടുകള്‍ നേടിയാണ് ജയിച്ചുകയറിയത്.. 8724 വോട്ടിന്റെ ഭൂരിപക്ഷം. ഛാന്ബേയില് അപ്നാദള്‍ (എസ്) സ്ഥാനാര്‍ഥി റിങ്കി കോള്‍ 76,203 വോട്ട് നേടി. 9,587 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.
ക്രമസമാധാന പാലത്തിന് പുറമെ കാര്യക്ഷമമായ ഭരണം, വികസനം എന്നിവയും യോഗി സര്‍ക്കാരിന് തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: