കറാച്ചി: സമുദ്രാതിര്‍ത്തിയില്‍ അനധികൃത മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു. ഇവരെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണ് കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് ആദ്യബാച്ച് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശേഷിക്കുന്ന രണ്ട് ബാച്ചുകളെ കൂടി വിട്ടയക്കുമെന്നും മാലിര്‍ ജയില്‍ സൂപ്രണ്ട് നസീര്‍ ടുണിയോ പറഞ്ഞു. ഇരുന്നൂറും നൂറുമാണ് ഇനിയുള്ള ബാച്ചുകളില്‍ മോചിപ്പിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണം, അദ്ദേഹം പറഞ്ഞു.
ജയിലില്‍ കഴിഞ്ഞ രണ്ടുപേര്‍ അസുഖം മൂലം മരിച്ചു. മുഹമ്മദ് സുല്‍ഫിക്കര്‍, സോമദേവ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഈദി ഫൗണ്ടേഷന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാലര വര്‍ഷം മുമ്പാണ് സോമദേവും സുല്‍ഫിക്കറും ജയിലിലായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം 200 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ രണ്ടാം ബാച്ചിനെ ജൂണ്‍ രണ്ടിനും 100 പേരെ ജൂലൈ മൂന്നിനും വിട്ടയക്കുമെന്ന് പാ
കിസ്ഥാന്‍ ഫിഷര്‍ഫോക്ക് ഫോറം ജനറല്‍ സെക്രട്ടറി സയീദ് ബലോച്ച് പറഞ്ഞു. ഇരുന്നൂറോളം പാകിസ്ഥാന് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചാല്‍ അവരും പാകിസ്ഥാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഫിഷര്‍മെന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി, സിന്ധ് അഡ്മിനിസ്ട്രേറ്റര്‍ സാഹിദ് ഇബ്രാഹിം ഭാട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: