ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുളള വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ഇരുവരും മോതിരം മാറുമെന്നാണ് വാര്‍ത്ത.
താരസുന്ദരിയും രാജ്യസഭാംഗവും തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇരുവരും ഒരുമിച്ചുളള പൊതുപരിപാടികള്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.
ഇരുവരും കുറച്ച് കാലമായി സുഹൃത്തുക്കളായിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സൗഹൃദം പങ്കുവച്ചിരുന്നു.
ലണ്ടനില്‍ നടന്ന ഒരു പരിപാടിയിലാണ് ഇവരെ ആദ്യമായി പൊതുവേദിയില്‍ കണ്ടത്. എന്നിരുന്നാലും, ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത് മുംബൈയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത അത്താഴമായിരുന്നു.
നഗരത്തിലെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഭക്ഷണശാലയില്‍ നിന്ന് പുറത്തുകടക്കുന്ന പരിനീതിയുടെയും രാഘവിന്റെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, അവര്‍ ഡേറ്റിംഗിലാണോ എന്ന് ആരാധകര്‍ സംശയിച്ചു. രാഘവും പരിനീതിയും ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എന്നാല്‍ ിരുവരും ഒരുമിച്ചുളള അവരുടെ അത്താഴവും ഉച്ചഭക്ഷണവും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: