ന്യൂദല്‍ഹി : ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വ്യാപാര പണപ്പെരുപ്പം ഈ വര്‍ഷം ഏപ്രിലില്‍ 4.70 ശതമാനമായി കുറഞ്ഞു.
സ്ഥിതിവിവരണ കണക്ക് പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക 3.84 ശതമാനമായി കുറഞ്ഞു. മുന്‍ മാസം ഇത് 4.79 ശതമാനവും 2022 ഏപ്രിലില്‍ 8.31 ശതമാനവും ആയിരുന്നു.
ഏപ്രിലില്‍ ഗ്രാമങ്ങളിലെ പണപ്പെരുപ്പം 4.68 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 4.85 ശതമാനവുമാണ്.മുന്‍ വര്‍ഷം ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.79 ശതമാനമായിരുന്നു.
ചില്ലറ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: