തിരുവനന്തപുരം : മാമ്പഴം വാങ്ങി പണം നല്‍കാതെ മുങ്ങിയെയന്ന പരാതിയില്‍ ആരോപണ വിധേയനായ പോലീസുകാരനെ സ്ഥലം മാറ്റി. തിരുവനന്തപുരം എആര്‍ ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്. സംഭവം കേരള പോലീസ് നാണക്കേടാവുകയും അന്വേഷണം നടക്കുന്ന സാഹചര്യത്തിലുമാണ് ഈ നടപടി.
പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം എംഎസ് സ്റ്റോഴ്സ് കടയുടമ ജി. മുരളീധരന് നായരുടെ കടയില്‍ നിന്നാണ് പോലീസുകാരന് കഴിഞ്ഞ മാസം 17-ന് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്കും പോത്തന്‍കോട് സിഐയ്ക്കുമെന്ന പേരിലാണ് ഇയാള്‍ മാമ്പഴം വാങ്ങിയത്. പണം ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി നല്‍കുമെന്ന് അറിയിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. പോത്തന്‍കോട് സിഐയും എസ്ഐയും കടയില്‍ സ്ഥിരമായി വരുന്നതിനാല്‍ കടക്കാരനും സംശയം തോന്നിയില്ല.
ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കടയിലെത്തിയ സിഐയെ കടയുടമ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം കടക്കാരന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പരാതി നല്‍കുകയും, തിരിച്ചറിയല്‍ പരേഡില്‍ ഇയാള്‍ പരാതിക്കാരനായ പോലീസുകാരനെ തിരിച്ചറിയുകയുമായിരുന്നു.
അതേസമ.ം നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണ വിധേനായ ഉദ്യോഗസ്ഥന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത്
ഉദ്യോഗസ്ഥന് പോലീസ് സ്റ്റേഷനിലായിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറിയിട്ടുണ്ട്. അതിനിടെയാണ് പോത്തന്‍കോട് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥനെ എആര്‍ക്യാമ്പിലേക്ക് സ്ഥലം മാറ്റി തുടര്‍ അന്വേഷണത്തിന് എസ്പി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: