Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“കേരള സ്റ്റോറി വിലക്കിയതെന്തിന്?” ബംഗാളിനോടും തമിഴ്നാടിനോടും വിശദീകരണം തേടി സുപ്രീംകോടതി

'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 04:15 pm IST
inIndia

ന്യദല്‍ഹി: ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി.  ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.  

ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് സിനിമ നിരോധിച്ച ബംഗാള്‍ സര്ക്കാരിനോട് സിനിമ പ്രദര്‍ശിപ്പിക്കാത്തിന് വിശദീകരണം തേടിയത്. “ഈ സിനിമ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു? ബംഗാളിന്‍റേതിന് സമാനമായ ജനസംഖ്യ സ്വഭാവമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഈ സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. “- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.  

“സിനിമ കാണാന്‍ കൊള്ളില്ലെന്ന് ജനം ചിന്തിക്കുകയാണെങ്കില്‍ അവര്‍ അത് കാണില്ല. ഇതിന് സിനിമയുടെ  മൂല്യവുമായി ഒരു ബന്ധവുമില്ല. അത് നല്ലതോ ചീത്തയോ ആകാം. പക്ഷെ ആ സിനിമ എന്തുകൊണ്ടാണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തത് ?” -സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേരള സ്റ്റോറിയുടെ നിര്‍മ്മാതാക്കള്‍ സിനിമ നിരോധിച്ച ബംഗാള്‍ സര്‍ക്കാരിനെതിരെ നല്‍കിയ നോട്ടീസില്‍ സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി നോട്ടീസയച്ചു.  

തമിഴ്നാട് സര്‍ക്കാരിനും സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസയച്ചു.  

ഇരു സംസ്ഥാനങ്ങളോടും വിശദീകരണം തേടിയ സുപ്രീംകോടതി കേസ് വീണ്ടും ബുധനാഴ്ച വാദം കേള്‍ക്കാനെടുക്കും. പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയാണ് വാദിക്കുന്നത്.  

‘കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ അതത് ഹൈക്കോടതിയില്‍ പോകാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ സിനിമയുടെ നിര്‍മ്മാതാവ് സുപ്രീംകോടതിയിലല്ല, ഹൈക്കോടതിയിലാണ് പോകേണ്ടത് എന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു എന്ന സുപ്രീംകോടതി ബെഞ്ചിന്റെ ചോദ്യത്തിന് ക്രമസമാധാന പ്രശ്നത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണെന്ന് അഭിഷേക് മനു സിംഘ് വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി വിശദീകരിച്ചു.  

സീനിയര്‍ അഡ്വക്കേറ്റ് ഹരീഷ് സാല്‍വേയാണ് ‘ദ കേരളാ സ്റ്റോറി’ നിര്‍മ്മാതാവിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്.” കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച ദിവസം ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ സിനിമ ഒരു സമുദായത്തിന് എതിരായതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നാണ്. ഒരു ക്രമസാമാധന പ്രശ്നവുമില്ലാതെ സിനിമ മൂന്ന് ദിവസം ഓടിയതിന് ശേഷമാണ് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചത് “- ഹരീഷ് സാല്‍വേ വാദിച്ചു.  

സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്ന് തമിഴ്നാട് സര്‍ക്കാര്‍ സ്വാഭാവിക നിരോധനം നടപ്പാക്കിയതിനെയും ഹരീഷ് സാല്‍വേ ചോദ്യം ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ്   തമിഴ്നാട്ടിലെ തിയറ്ററുകള്‍ തിയറ്ററുകളില്‍ നിന്നും ‘കേരള സ്റ്റോറി’ പിന്‍വലിച്ചത്.  

“സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്ത് ഭരണപരമായ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് അറിയണം.തിയറ്ററുകള്‍ ആക്രമിക്കപ്പെടുന്നതിനാല്‍, കസേരകള്‍ കത്തിച്ചതിനാല്‍ ഞങ്ങള്‍ നിരോധനത്തെക്കുറിച്ച് ചിന്തിച്ചതെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പറയാന്‍ കഴിയില്ല. ” – സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.  

Tags: സുപ്രീംകോടതിsupremecourtദ കേരള സ്‌റ്റോറികേരള സ്റ്റോറിkerala story movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.