കൊച്ചി: ഭാരതത്തിന്റെ സമഗ്രമായ പുനരുജ്ജീവനത്തിന് തുടക്കമിട്ടത് രാമകൃഷ്ണ വിവേകാനന്ദന്മാരെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്.
ഭാരതചരിത്രത്തെ രാമകൃഷണ വിവേകാന്ദന്മാര്‍ ഏറെ സ്വാധീനിച്ചു. ദേശീയ പ്രസ്ഥാനവും ഇവരില്‍നിന്ന് പ്രചോദനം നേടി. സാര്‍വലൗകികതയെക്കുറിച്ച് ലോകത്തോട് പ്രഖ്യാപിച്ചത് വിവേകാനന്ദനാണ്. ഭാരതത്തില്‍ വലിയ പരിവര്‍ത്തനം കുറിച്ച മുഹൂര്‍ത്തമാണ് രാമകൃഷ്ണ വിവേകാന്ദന്മാരുടെ കണ്ടുമുട്ടലെന്നും ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ധര്‍മം അന്തരാത്മാവില്‍ ജനിക്കുന്നതാണെന്നും ബോധമാണ് മനുഷ്യന്റെ ആത്മീയതയുടെ അടിസ്ഥാനമെന്നും ഫാ. പോള്‍ തേലക്കാട്ട്് പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.സി.എം. ജോയ് അധ്യക്ഷനായി.
ഡോ. സി.എം. ജോയ് എഴുതിയ ‘കെ റെയിലും പശ്ചിമഘട്ടവും’ എന്ന പുസ്തകം ആര്. സഞ്ജയന് ഫാ. പോള്‍ തേലക്കാട്ടിന് നല്കി പ്രകാശനം ചെയ്തു. വിചാരകേന്ദ്രം ജില്ലാ പൊതു കാര്യദര്‍ശി പി.എസ്. അരവിന്ദാക്ഷന് നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം. മുരളീകൃഷ്ണന് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: