കൊട്ടാരക്കര: യുവ വനിതാഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി ജി. സന്ദീപ് റിമാന്‍ഡില്‍. പൂയപ്പള്ളി സ്വദേശിയായ സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആംബുലന്‍സില്‍ ചക്രക്കസേരയിലാണ് പ്രതിയെ കോടതിയില്‍ കൊണ്ടുവന്നത്. റിമാന്‍ഡ് ചെയ്ത സന്ദീപിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
കനത്ത സുരക്ഷയാണ് പൊലീസ് കോടതി വളപ്പില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അതിനിടെ ഡോ വന്ദന ദാസിന് 11 കുത്തുകളേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: