ജെയ്പൂര്‍ : കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് 300ല്‍ അധികം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. ഈകാലയളവില്‍ ശരാശരി ഓരോ മാസവും ഒരു പുതിയ മെഡിക്കല്‍ കോളേജ് വീതം തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാന് സന്ദര്‍ശന വേളയില്‍ മൗണ്ട് അബുവിലെ ബ്രഹ്മകുമാരീസിന്റെ ശാന്തിഭവന് സമുച്ചയം സന്ദര്‍ശിച്ചശേഷം ശിവ്മണി ഓള്‍ഡ് ഏജ് ഹോം, നേഴ്സിങ് കോളേജ് എന്നിവയുടെ രണ്ടാംഘട്ട വികസനത്തിനുള്ള തുടക്കം കറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മെഡിക്കല്‍ രംഗം ഇന്ന് വന്‍ വളര്‍ച്ചയിലാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ സാധ്യമാകുന്നുണ്ട്. രാജ്യത്ത് ഇതുവരെ 4 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. 80,000 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചികിത്സാ സഹായത്തിനായി ചെലവഴിച്ചത്. ജന്‍ ഔഷധിയിലൂടെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ ബ്രഹ്മ കുമാരീസ് ശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് ഇപ്പോഴില്ല. 2014-ന് മുമ്പുള്ള 50,000 എംബിബിഎസ് സീറ്റുകളെ അപേക്ഷിച്ച് ഇന്ന് ഒരു ലക്ഷത്തിലധികം എംബിബിഎസ് സീറ്റുകള്‍ ഉണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ഒരു മെഡിക്കല്‍ കോളേജുകള്‍ വീതം തുറക്കുന്നുണ്ട്. 150 നേഴ്സിങ് കോളേജുകളാണ് രാജ്യത്ത് പുതിയതായി ആരംഭിക്കുന്നുണ്ട്. ഇതില്‍ 20 എണ്ണം രാജസ്ഥാനിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: